ഗുവാഹത്തി: അല്‍-ഖ്വയ്ദയുടെ ബംഗ്ലാദേശ് ചാപ്റ്ററായ അന്‍സാര്‍ അല്‍-ഇസ്ലാമിന്റെ അഞ്ച് ഭീകരരെ ആസാം പോലീസ് പിടികൂടി. ബാര്‍പെറ്റയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അറസ്റ്റ്. അറസ്റ്റിലായ ഹരുണ്‍ റാഷിദ് എന്ന സെയ്ഫുല്‍ ഇസ്ലാം ബംഗ്ലാദേശുകാരനാണ്. ബാര്‍പേട്ട ജില്ലയിലെ ധകലിയപ്പാറ മസ്ജിദില്‍ മദ്രസ അധ്യാപകന്റെ വേഷത്തിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്.
ഇയാളുടെ നേതൃത്വത്തിലാണ് പ്രദേശത്ത് ചെറുപ്പക്കാരെ മതഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു. ഹൗലി, ബാര്‍പേട്ട, കല്‍ഗാച്ചിയ പ്രദേശങ്ങളില്‍ നിന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കൈമാറിയ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കല്‍ഗാച്ചിയയിലെ ഖൈറുള്‍ ഇസ്ലാം (27), ബാദ്ഷാ സുലൈമാന്‍ ഖാന്‍(28), നൗഷാദ് അലി (40), ഹൗലിയിലെ തൈമൂര്‍ റഹ്മാന്‍ ഖാന്‍ (54) എന്നിവരാണ് മറ്റ് നാല് പേര്‍. അന്‍സറുല്ല ബംഗ്ലാ ടീമിന്റെ (എബിടി) ഗ്രൂപ്പിില്‍ ചേരാന്‍ സൈഫുല്‍ ഇസ്ലാം ഇവരെ പ്രേരിപ്പിക്കുകയായിരുന്നു. കുടിയേറ്റ മുസ്ലീം ആധിപത്യമുള്ള ബാര്‍പേട്ട ജില്ലയെ ജിഹാദി കേന്ദ്രമാക്കാനും മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post