ന്യൂദല്‍ഹി: കശ്മീര്‍ ഫയല്‍സ് സിനിമയുടെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് ‘വൈ’ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയതായി സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. മിഥുന്‍ ചക്രവര്‍ത്തി, ദര്‍ശന്‍ കുമാര്‍, അനുപം ഖേര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഗ്‌നിഹോത്രിയുടെ ‘ദ കശ്മീര്‍ ഫയല്‍സ്’ ബോക്സ് ഓഫീസിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു. ഏഴ് ദിവസം കൊണ്ട് 97.30 കോടിരൂപയാണ് ചിത്രം നേടിയത്.
വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വ്വഹിച്ച് അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച ഹിന്ദി ചിത്രമാണ് “’ദി കശ്മീര്‍ ഫയല്‍സ്’. 1990-കളുടെ തുടക്കത്തില്‍ ഇസ്ലാമികഭീകരരരുടെ അതിക്രമങ്ങളില്‍ കശ്മീരി പണ്ഡിറ്റുകള്‍’ പലായനം ചെയ്തതിന്റെ കഥയാണ് ചിത്രം പറയുന്നത്.
Discussion about this post