ലഖ്‌നൗ: ബിജെപിക്കാണ് വോട്ട് ചെയ്തതെന്ന് തുറന്നുപറഞ്ഞ മുസ്ലീം വീട്ടമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി. റായ്ബറേലി സ്വദേശി നജ്മ ഉസ്മയെയാണ് സമാജ് വാദി പാര്‍ട്ടിക്കാരനായ ഭര്‍ത്താവ് മുഹമ്മദ് തയ്യബ് പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് നജ്മ വോട്ടെടുപ്പ് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് താന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിനാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്തിയത്. ഇത് ഭര്‍ത്താവിനെയും അയാളുടെ വീട്ടുകാരെയും ചൊടിപ്പിച്ചു. തുടര്‍ന്ന് നജ്മയെ മര്‍ദ്ദിച്ച് വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. നജ്മയെ മുത്തലാഖ് ചൊല്ലുമെന്ന് തയ്യബ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
നജ്മയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഫര്‍ഹത്ത് നഖ്വി ആവശ്യപ്പെട്ടു. മുസ്ലീം സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കണം. എന്നാല്‍ ഇക്കൂട്ടര്‍ അവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഫര്‍ഹത്ത് പറഞ്ഞു.
Discussion about this post