ന്യൂദല്‍ഹി: 28, 29 തീയതികളില്‍ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബിഎംഎസ് അറിയിച്ചു. പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണ്. തൊഴിലാളികള്‍ക്ക് വേണ്ടിയല്ല ഈ സമരങ്ങളെന്ന് ബിഎംഎസ് പ്രസ്താവനയില്‍ പറഞ്ഞു. സമരം ചെയ്യുന്ന യൂണിയനുകള്‍ തൊഴിലാളികളുടെ താല്‍പ്പര്യങ്ങളെക്കുറിച്ച് അല്പം പോലും ശ്രദ്ധിക്കുന്നില്ല, അതേസമയം നിക്ഷിപ്ത രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി തൊഴിലാളികളെ ഉപയോഗിക്കുകയും ചെയ്യുന്നു. തങ്ങളുടെ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി തൊഴിലാളികളെ ചൂഷണം ചെയ്യരുതെന്ന് ട്രേഡ് യൂണിയനുകളോട് ബിഎംഎസ് ആവശ്യപ്പെട്ടു.
എല്ലാ യൂണിയനുകളും അവരുടെ കക്ഷിരാഷ്ട്രീയ ബന്ധങ്ങള്‍ ഉപേക്ഷിക്കണം. ഒരു സംയുക്ത രാഷ്ട്രീയേതര തൊഴിലാളി പ്രസ്ഥാനത്തെ നയിക്കുന്നതില്‍ ബിഎംഎസിന് സന്തോഷമുണ്ടെന്ന് ബിഎംഎസ് ജനറല്‍ സെക്രട്ടറി ബിനോയ് കുമാര്‍ സിന്‍ഹ പറഞ്ഞു, 75 വര്‍ഷമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സര്‍ക്കാരുകളുമായി ചായ് കാണിക്കുന്നതാണ് തൊഴിലാളി സംഘടനകളുടെ പ്രവണത. വ്യവസ്ഥാപരിവര്‍ത്തനത്തിന്റെ കാലമാണിത്. നിലവിലുള്ള സംവിധാനത്തിനുള്ളിലും അത്തരത്തില്‍ മാറ്റം വരണമെന്ന് അദ്ദേഹം പറഞ്ഞു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post