ചെന്നൈ: പതിനേഴുകാരിയെ വളര്‍ത്തുപിതാവും ആണ്‍മക്കളും ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് കേസ്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ഷെറീഫ്, ഭാര്യ ജമീല, മക്കളായ ഇംതിയാസ്, ഇര്‍ഫാന്‍ എന്നിവരെ പോക്‌സോ നിയമപ്രകാരം രായപ്പേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ മൂന്നാമത്തെ മകന്‍ ഹനീഫിന് വേണ്ടി തെരച്ചില്‍ തുടരുന്നു. ഷെറീഫും ഭാര്യ ജമീലയും ചേര്‍ന്ന് 2005ല്‍ ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ ദത്തെടുത്തത്.
പതിനഞ്ച് വയസ്സുമുതല്‍ പീഡനം ആരംഭിച്ചതായാണ് കുട്ടി നല്കിയ മൊഴി. പെണ്‍കുട്ടി ഇക്കാര്യം ജമീലയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവരുമായി സഹകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഉപദ്രവം ഭയന്ന് ഒരു മാസം മുമ്പ് അവള്‍ വീട് വിട്ടു. തുടര്‍ന്ന് രായപ്പേട്ട വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇരയെ കൗണ്‍സിലിങ്ങിനായി അയച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ അനുസരിച്ച് വൈദ്യപരിശോധന നടത്തുമെന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലീസ്.

![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)












Discussion about this post