ജയ്പൂര്‍: ഛബ്ര കലാപത്തിലെ മുഖ്യപ്രതി ആസിഫ് അന്‍സാരി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റെ വീട്ടില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തായി. ഏപ്രില്‍ 23ന് നടന്ന ഇഫ്താര്‍ വിരുന്നിലാണ് ആസിഫ് അന്‍സാരി പങ്കെടുത്തത്. മുഖ്യമന്ത്രി തീവ്രവാദികള്‍ക്ക് അഭയം നല്‍കിയതിന്റെ തെളിവാണിതെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ഘടകം പ്രതിഷേധവുമായി രംഗത്തെത്തി.
ഛബ്രയില്‍ ഹിന്ദുക്കളുടെ വീടുകളും കടകളും കത്തിച്ചുകളഞ്ഞതിന് ജയിലില്‍ കിടക്കേണ്ടിയിരുന്നുവെന്നും കലാപകാരികള്‍ക്ക് അഭയം നല്‍കുന്നത് മതേതരത്വമാണോ എന്നും ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു. കോണ്‍ഗ്രസ് വിലകുറഞ്ഞ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു, അതേസമയം ആസിഫിനെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ചതായി തനിക്ക് വിവരമില്ലെന്ന് ബാരന്‍ ജില്ല പോലീസ് സൂപ്രണ്ട് കല്യാംനാല്‍ മീണ പറഞ്ഞു. ഛബ്ര കലാപത്തിലെ പ്രതിയായ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഇഫ്താര്‍ വിരുന്നിന് ക്ഷണിക്കപ്പെട്ടവരുടെ പട്ടിക പോലീസിന് ലഭിച്ചിട്ടില്ല, എസ്പി മീണ പറഞ്ഞു.
ഏപ്രില്‍ 11 ന് രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ ഛബ്രയില്‍ പാര്‍ക്കിങ് തര്‍ക്കത്തിന്റെ പേരില്‍ ഫരീദ്, ആബിദ്, സമീര്‍ എന്നിവര്‍ കമല്‍ സിംഗ് ഗുര്‍ജറിനെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. കമലിന് നീതി തേടി പോലീസ് സ്റ്റേഷനില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്ക് നേരെ ഒരു മുസ്ലീം കലാപകാരികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
Discussion about this post