ചെന്നൈ: ധര്‍മ്മപുരം അദീനത്തിന്‍റെ പട്ടണപ്രവേശം നിരോധിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഭീഷണിയും മുഴക്കുന്നുവെന്ന് മഠാധിപതിയുടെ പരാതി. മധുര അദീനം മഠാധിപതി ശ്രീല ശ്രീ ജ്ഞാനസംബന്ധ ദേശിക സ്വാമികളാണ് ഡിഎംകെ സര്‍ക്കാരിനെതിരെ ആക്ഷേപവുമായി രംഗത്തെത്തിയത്.
അദീനത്തിന്‍റെ ഭൂമിയും ക്ഷേത്രങ്ങളും ഡിഎംകെ നേതാക്കള്‍ കൈയടക്കിവെച്ചിരുക്കുകയാണെന്നും ആചാരപരമായ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിന് അവ തിരികെ ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ജീവന് ഭീഷണിയുണ്ട്. പ്രധാനമന്ത്രിക്കും കേന്ദ്രആഭ്യന്തരമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മതേതരരാജ്യത്ത് എന്തിനാണ് ഒരു മതത്തിന് മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ, ധര്‍മ്മപുരം അദീനത്തിലെ മഠാധിപതിയെ പല്ലക്കിലേറ്റുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പട്ടിനപ്രവേശം നിരോധിച്ച ഡിഎംകെ സര്‍ക്കാരിനെതിരെ ജ്ഞാനസംബന്ധ ദേശിക സ്വാമികള്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു.
‘ധര്‍മ്മപുരം അധീനത്തിന് 500 വര്‍ഷം പഴക്കമുണ്ട്, ബ്രിട്ടീഷുകാര്‍ പോലും പട്ടിനപ്രവേശം അനുവദിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് ശേഷം കരുണാനിധി, ഭക്തവത്സലം തുടങ്ങിയ മുഖ്യമന്ത്രിമാരും ഇത് അനുവദിച്ചു. ആരും തടഞ്ഞില്ല. സ്റ്റാലിന്‍ സര്‍ക്കാരിന്റെ നടപടി വളരെ നിര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രിയോടുള്ള അഭ്യര്‍ത്ഥന, അദ്ദേഹം തന്നെ പരിപാടിയില്‍ അധ്യക്ഷനാകണമെന്നാണ്’, ശ്രീല ശ്രീ ജ്ഞാനസംബന്ധ ദേശിക സ്വാമികള്‍ പറഞ്ഞു.
Discussion about this post