VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ക്ഷേത്രഫണ്ട് വകമാറ്റുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

VSK Desk by VSK Desk
14 May, 2022
in ഭാരതം
Share
Tweet
SendTelegram

ചെന്നൈ: ക്ഷേത്രവരുമാനം സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വിനിയോഗിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി. പഴനി,  നെല്ലൈ, ചെന്നൈ ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ നിന്ന് 45 കോടി ചെലവഴിച്ച് വൃദ്ധസദനങ്ങള്‍ നിര്‍മ്മിക്കാന്‍ ഏകപക്ഷീയതീരുമാനമെടുന്ന  ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) വകുപ്പിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

വൃദ്ധസദനങ്ങള്‍ സ്ഥാപിക്കാന്‍ ക്ഷേത്രഫണ്ട് വിനിയോഗിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രാരാധക സമിതിയുടെ ടി.ആര്‍. രമേശ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെ, ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥന്‍, സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിമര്‍ശനമുയര്‍ത്തിയത്. ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെ അഭാവത്തില്‍ ക്ഷേത്രങ്ങളും അവയുടെ സ്വത്തുക്കളും പരിപാലിക്കുക എന്നതിലുപരി ഫണ്ട് ചെലവഴിക്കാന്‍ എച്ച്ആര്‍ ആന്‍ഡ് സിഇ എന്നിവര്‍ക്ക് അധികാരമില്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി ബെഞ്ച് പറഞ്ഞു. ഭക്തന്‍ കാണിക്കയര്‍പ്പിക്കുന്നത് അത് ക്ഷേത്രആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന പ്രതീക്ഷയിലാണ്. അത്തരം പണം വകമാറ്റാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

വൃദ്ധജനങ്ങള്‍ക്ക് വീടുകള്‍ വയ്ക്കുന്നതിന് വിവിധ എച്ച്ആര്‍, സിഇ ക്ഷേത്രങ്ങളുടെ 45 കോടി രൂപയുടെ ഫണ്ട് ഉപയോഗിക്കുന്നത് സംബന്ധിച്ച് ജനുവരി 12നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് തമിള്‍നാട് എച്ച്ആര്‍ ആന്‍ഡ് സിഇ നിയമത്തിന് വിരുദ്ധമാണ്.

ചെന്നൈ, പഴനി, തിരുനല്‍വേലി എന്നിവിടങ്ങളില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ വൃദ്ധസദനങ്ങള്‍ ആരംഭിക്കുമെന്ന് എച്ച്ആര്‍ ആന്‍ഡ് സിഇ മന്ത്രി പി.കെ.ശേഖര്‍ബാബു കഴിഞ്ഞ സപ്തംബര്‍ നാലിന് നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. പഴനിയില്‍നിന്ന് 15.2 കോടിയും തിരുനെല്‍വേലിയിലെ നെല്ലൈപ്പര്‍ ക്ഷേത്രത്തില്‍ നിന്ന് 13.5 കോടിയും ചെന്നൈയിലെ ദേവി ബാലിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് 16.3 കോടിയുമാണ് ഇതിനായി വകയിരുത്തുന്നതെന്നായിരുന്നു പ്രഖ്യാപനം. ഇത്തരമൊരു തീരുമാനമെടുക്കാനുള്ള എച്ച്ആര്‍ ആന്‍ഡ് സിഇയുടെ അധികാരത്തെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാരന്‍ കോതടിയെ സമീപിച്ചത്.

സംസ്ഥാനത്തെ പല ക്ഷേത്രങ്ങളിലും ട്രസ്റ്റിമാരില്ല.  സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരെ നിയമിച്ച് നടപടികള്‍ ഏകപക്ഷീയമായി എടുക്കുകയാണ്. ക്ഷേത്രട്രസ്റ്റിമാരുടെ സമ്മതമില്ലാതെ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് ക്ഷേത്രഫണ്ട് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കമ്മിറ്റികളെ നിയമിച്ച് ട്രസ്റ്റിമാരുടെ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണെന്നും അടുത്ത ആറാഴ്ചത്തേക്ക് വൃദ്ധസദനങ്ങള്‍ക്ക് ക്ഷേത്രഫണ്ട് ഉപയോഗിക്കില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. കേസ് ജൂണ്‍ 13ലേക്ക് മാറ്റി.

Share5
Tweet
SendShareShare

Latest from this Category

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

Load More

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies