തുര്‍തുക്ക്(ലഡാക്ക്): സൈനികര്‍ സഞ്ചരിച്ച ബസ് ഷിയോക് നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു. പത്തൊമ്പത് സൈനികര്‍ക്ക് പരിക്കേറ്റു. പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി മുഹമ്മദ് ഷൈജല്‍ ആണ് മരിച്ച മലയാളി. കരസേനയില്‍ ലാന്‍സ് ഹവില്‍ദാറാണ് ഷൈജല്‍.
26 സൈനികരാണ് ബസ്സിലുണ്ടായിരുന്നത്. ലഡാക്കിലെ തുര്‍തുക്ക് സെക്ടറില്‍ ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.
പര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്പില്‍ നിന്ന് സബ് സെക്ടറായ ഹനിഫിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. റോഡ് നിരപ്പില്‍ നിന്ന് 50-60 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. പരിക്കേറ്റ സൈനികരെ പര്‍താപൂരിലെ 403 ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. സര്‍ജിക്കല്‍ ടീം അടക്കമുള്ള വിദഗ്ധസംഘം ലേയില്‍ നിന്ന് പര്‍താപൂരിലെത്തിയിട്ടുണ്ട്.
Discussion about this post