VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജാമ്യത്തിലിറങ്ങിയ സ്വര്‍ണക്കടത്തു പ്രതികൾക്ക് പൊലീസ് കാവല്‍

VSK Desk by VSK Desk
15 September, 2022
in കേരളം
ShareTweetSendTelegram

കോഴിക്കോട്: സ്വര്‍ണം കടത്തുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായശേഷം ജാമ്യത്തിലിറങ്ങിയ ചോറോട് സ്വദേശിക്കും സുഹൃത്തായ പതിയാരക്കര സ്വദേശിക്കും പൊലീസ് കാവല്‍. സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ കാവലേര്‍പ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ചോറോട് ചെട്ട്യാര്‍കണ്ടി ജസീല്‍, സുഹൃത്ത് പതിയാരക്കരയിലെ ഇസ്മയില്‍ എന്നിവര്‍ക്കാണ് കാവല്‍. ഇതില്‍ ഇസ്മയില്‍ പൊലീസ് കാവലിനിടെ വീട്ടില്‍നിന്നും രക്ഷപ്പെട്ടു. സെപ്റ്റംബര്‍ 12-നാണ് ജസീലിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ രണ്ട് ക്യാപ്സ്യൂള്‍ സ്വര്‍ണവുമായി സി.ഐ.എസ്.എഫ്. പിടികൂടി കസ്റ്റംസിനെ ഏല്‍പ്പിച്ചത്. 500 ഗ്രാം സ്വര്‍ണമുണ്ടായിരുന്നു ഇത്. ബെംഗളൂരുവഴി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയായിരുന്നു അറസ്റ്റ്.

സെപ്റ്റംബര്‍ 11-നാണ് ഇയാള്‍ ബഹ്റൈനില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയത്. വരുമ്പോള്‍ ഒരു കിലോഗ്രാം തൂക്കംവരുന്ന നാല് കാപ്സ്യൂളുകള്‍ കടത്തിയിരുന്നെന്നും ഇതില്‍ 500 ഗ്രാം തൂക്കമുള്ള രണ്ട് കാപ്സ്യൂളുകള്‍ ആര്‍ക്കാണോ സ്വര്‍ണം എത്തിക്കേണ്ടത് ആ സംഘത്തിന് നല്‍കാതെ മറിച്ച് നല്‍കിയെന്നുമാണ് പൊലീസ് പറയുന്നത്. ഇസ്മയിലിനെയാണ് ഇത് ഏല്‍പ്പിച്ചതെന്ന് പറയുന്നു. ബാക്കി സ്വര്‍ണവുമായി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയാണ് വിമാനത്താവളത്തില്‍ പിടിയിലായത്.

ജാമ്യത്തിലിറങ്ങുമ്പോള്‍ തനിക്ക് ഭീഷണിയുണ്ടെന്ന് ജസീല്‍ കസ്റ്റംസിന് മൊഴി നല്‍കി. തുടര്‍ന്ന് മടന്നൂര്‍ പൊലീസ് വഴി വടകര പോലീസില്‍ വിവരമറിയിക്കുകയും വടകര പോലീസെത്തി ഇയാളെ വീട്ടിലെത്തിക്കുകയുമായിരുന്നു. ജസീലിനെ തേടി വീട്ടിലും ഫോണ്‍ വിളികള്‍ വന്നിരുന്നു. ജാമ്യത്തിലിറങ്ങിയാലുടന്‍ തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് പോലീസും വിലയിരുത്തി.

പേരാമ്പ്ര പന്തിരിക്കര സംഭവത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് പെട്ടെന്നുതന്നെ പോലീസിനെ കാവല്‍ നിര്‍ത്തിയത്. സ്വര്‍ണം മറിച്ചു നല്‍കിയത് ഇസ്മയിലിനാണെന്ന മൊഴിയെത്തുടര്‍ന്നാണ് ഇസ്മയിലിന്റെ വീട്ടിലും കാവലേര്‍പ്പെടുത്തിയത്. എന്നാല്‍ ഇസ്മയില്‍ ബുധനാഴ്ച രാവിലെ വീടിന്റെ പിറകുവശം വഴി രക്ഷപ്പെട്ടു. ജസീല്‍ വീട്ടില്‍ത്തന്നെയുണ്ട്.

Share10TweetSendShareShare

Latest from this Category

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies