ഗുരുവായൂർ : മാനേജ്മെന്റ് ഗുരു ഐ ഐ എം കോഴിക്കോട് ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയുടെ കൃഷ്ണ ദി സെവൻത് സെൻസ് , ആയുർവേദ വിദഗ്ധൻ ഡോ.പി.കെ. ധർമ്മ പാലൻ രചിച്ച പ്രായോഗിക ഗ്രന്ഥ ഇൻ ക്ളിനിക്കൽ മെതേഡ് സ് ഇൻ ആയുർവേദ എന്നീ പുസ്തകങ്ങളുടെ പ്രകാശനം ആർ എസ് എസ് സർ സംഘചാലക് ഡോ മോഹൻ ഭാഗവത് നിർവഹിച്ചു. ഗുരുവായൂർ രാധേയം ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രീയ സംഘചാലക് ഡോ.എ.ആർ. വന്നിരാജൻ, പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രാന്ത പ്രചാർ പ്രമുഖ് എം. ബാലകൃഷ്ണൻ പുസ്തകങ്ങൾ പരിചയപ്പെടുത്തി.













