കൊല്ലം: സമൂഹത്തിലെ ഏറ്റവും വലിയ ശക്തിയായി നാരീശക്തിയെ കണക്കാക്കപ്പെട്ട ചരിത്രമാണ് പ്രാചീന ഭാരതം മുതല്‍ നമ്മള്‍ക്കുള്ളതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. സൈന്യമാതൃശക്തി സംസ്ഥാന സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീശക്തികളുടെ പൂര്‍ത്തീകരണ ചരിത്രമാണ് ഭാരതത്തിനുള്ളത്.
സത്യവും ധര്‍മ്മവും കോര്‍ത്തിണക്കിയാണ് നമ്മുടെ സാമൂഹ്യ ജീവിതം മുന്നോട്ടു പോകുന്നത്. ഭാരതം അങ്ങിനെയായിരുന്നു. ഈ നൂറ്റാണ്ട് ഭാരത്തിന്റേതായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിദ്യാഭ്യാസ, ആന്തരിക വളര്‍ച്ച നേടിയ സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തിലെ സമീപകാല സംഭവങ്ങള്‍ മലയാളികള്‍ക്ക് തലതാഴ്‌ത്തേണ്ടിവരുന്നു. നരഭോജനം നടത്തിയവരുടെ നാടായി കേരളം മാറിയിരിക്കുന്നു. അതിനു മുന്നില്‍ നിന്നത് ഒരു സ്ത്രീയായിരുന്നു എന്നത് സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നുവെന്ന് അഭിമാനിക്കുന്ന നമ്മള്‍ക്ക് കളങ്കമാണ്.
മൃഗീയതയുടെ ഭീകരരൂപം ഇന്ത്യയില്‍ മറ്റെവിടങ്കിലും നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. നരഭോജികളുടെ പശ്ചാത്തലം നമ്മള്‍ പരിശോധിച്ചാല്‍ പുരോഗമനത്തില്‍ ഊറ്റം കൊള്ളുന്നവരാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈന്യ മാതൃശക്തി സംസ്ഥാന പ്രസിഡന്റ് മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ (റിട്ട) അധ്യക്ഷത വഹിച്ചു. അഖില ഭാരതീയ പൂര്‍വ സൈനിക സേവാപരിഷത്ത് ദേശീയ വൈസ് പ്രസിഡന്റ് എവിഎം എച്ച്.പി. സിംഗ് (റിട്ട) മുഖ്യപ്രഭാഷണവും സംസ്ഥാന സംഘടന സെക്രട്ടറി കെ. സേതുമാധവന്‍ സമാരോപ് പ്രഭാഷണവും നടത്തി.
സൈന്യ മാതൃശക്തി ദേശീയ എക്‌സിക്യൂട്ടീവ് മെമ്പര്‍ മായാ കൗള്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീകല സതീഷ്, ജനറല്‍ സെക്രട്ടറി ലത.വി, അഖില ഭാരതീയ പൂര്‍വ സൈനിക സേവാപരിഷത്ത് സംസ്ഥാന പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍, മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രൂപബാബു, എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് അനിത രവീന്ദ്രന്‍, മഹിളാ ഐക്യവേദി സംസ്ഥാന സമിതിയംഗം രത്‌ന.എസ്. ഉണ്ണിത്താന്‍, മുരളീധര ഗോപാല്‍, സുഗദ.പി.സി, മധു വട്ടവിള, രേഖ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post