VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശ്രീനാരായണഗുരുദേവനും രബീന്ദ്രനാഥ ടാഗോറും മനുഷ്യത്വത്തിന്‍റെ മുഖമുദ്രകളാണെന്ന് ബിദ്യുത് ചക്രബര്‍ത്തി

VSK Desk by VSK Desk
16 November, 2022
in കേരളം
Share
Tweet
SendTelegram

ശിവഗിരി : ശ്രീനാരായണഗുരുദേവനും രബീന്ദ്രനാഥ ടാഗോറും മനുഷ്യത്വത്തിന്‍റെ  മുഖമുദ്രകളാണെന്ന് വിശ്വഭാരതി സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ബിദ്യുത് ചക്രബര്‍ത്തി അഭിപ്രായപ്പെട്ടു. ഈ പ്രപഞ്ചമാണ് ഇരുവരുടെയും കാവ്യകൗതുകത്തിനാധാരം. ശ്രീനാരായണഗുരു അദ്ധ്യാത്മികതയിലൂടെ മനുഷ്യത്വത്തെ സാക്ഷാത്കരിച്ചപ്പോള്‍ ടാഗോര്‍ അതു കാവ്യാത്മകതയിലൂടെ നിര്‍വ്വഹിക്കുകയാണുണ്ടായത്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുദേവനെ സന്ദര്‍ഷിച്ചതിന്‍റെ ശതാബ്ദിയാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈസ് ചാന്‍സിലര്‍.

 ഗുരുദേവന്‍റെ ദര്‍ശനം പ്രചരിപ്പിക്കുന്നതിലും ഈ മഹത്തുക്കളുടെ സ്മരണ നിലനിര്‍ത്തുന്നതിനും വിശ്വഭാരതി സര്‍വ്വകലാശാല കഴിയുന്നതൊക്കെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  ഇക്കാര്യത്തില്‍ ശിവഗിരി മഠവും സംന്യാസി സമൂഹവും ചെയ്യുന്ന  പ്രവര്‍ത്തനങ്ങള്‍  ഏറെ സ്വാഗതാര്‍ഹമാണെന്നും മഹത്തായ ഈ ചടങ്ങില്‍ സംബന്ധിക്കാനായതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും വൈസ് ചാന്‍സിലര്‍ തുടര്‍ന്നു പറഞ്ഞു.

ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി  അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്‍റെ മുഹൂര്‍ത്തമാണിതെന്നും രണ്ട് മഹാത്മാക്കളുടെ  സംഗമം ശിവഗിരിയില്‍ നടന്നതിന്‍റെ സ്മരണ പുതുക്കല്‍ ശിവഗിരി മഠത്തിന്‍റെ പ്രതീക്ഷകള്‍ക്കപ്പുറമാണെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.

സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായിരുന്നു. ഗുരുദേവ ദര്‍ശനത്തിന് വിധേയമായുള്ള ഭരണനിര്‍വ്വഹണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എക്കാലവും  ശ്രദ്ധിക്കുന്നു ണ്ടെന്ന്  മന്ത്രി അഭിപ്രായപ്പെട്ടു. ശ്രീനാരായണഗുരുവും ടാഗോറും എന്തിനുവേണ്ടിയാണോ നിലകൊണ്ടത് അത് സമൂഹത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഈ അപൂര്‍വ്വ സമാഗമത്തെ  ആദരവോടെ ആഘോഷിക്കുന്നതെന്ന് മന്ത്രി തുടര്‍ന്നു പറഞ്ഞു.


സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയി മുഖ്യപ്രഭാഷണം  നടത്തി. മനുഷ്യത്വത്തില്‍ അധിഷ്ഠിതമായിരുന്നു ഗുരുവിന്‍റേയും ടാഗോറിന്‍റേയും കര്‍മ്മ മേഖല. ഈ സമാഗമ ശതാബ്ദി ആഘോഷം ഒരു പുതിയ സംസ്ക്കാരത്തിന് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.

 സ്വാമി സൂക്ഷ്മാനന്ദ,. മുന്‍വൈസ് ചാന്‍സിലര്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ പ്രസംഗിച്ചു. സച്ചിദാനന്ദ സ്വാമി രചിച്ച ടാഗോര്‍ ഗുരുസന്നിധിയില്‍ എന്ന ഗ്രന്ഥം ബിദ്യുത് ചക്രവര്‍ത്തി വി.പി. ജോയിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
ഉച്ചയ്ക്ക് ശേഷം നടന്ന കാവ്യസംഗമം  കേരളാ  സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത കവിയുമായ എസ്. ജോസഫ് ഉദ്ഘാടനം ചെയ്തു.  ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രകാശം അധ്യക്ഷത വഹിച്ചു. സച്ചിദാനന്ദ സ്വാമി, ശിവഗിരി മഠം പി. ആര്‍.ഒ. , ഇ.എം. സോമനാഥന്‍ , പ്രൊഫ. എസ്. ജയപ്രകാശ്, പ്രൊഫ. സനല്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കവികള്‍ കവിതകള്‍ അവതരിപ്പിച്ചു.

Share1
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies