തിരുവനന്തപുരം: തിരുവനന്തപുരം സംസ്‌കൃത കോളേജിലെ എസ്എഫ്‌ഐയുടെ അധിക്ഷേപ പോസ്റ്ററില്‍ നടപടിയുമായി രാജ്ഭവന്‍. സംസ്‌കൃത കോളേജിലെ എസ്എഫ്‌ഐയുടെ അധിക്ഷേപ ബാനറില്‍ പ്രിന്‍സിപ്പാളിനോട് വിസി വിശദീകരണം തേടിയതിനു പിന്നാലെ ഗവർണറെ അധിക്ഷേപിച്ചെഴുതിയ ബാനര്‍ എസ്എഫ്‌ഐക്കാര്‍ അഴിച്ചുമാറ്റി. വിഷയത്തില്‍ രാജ്ഭവന്‍ ഇടപെട്ടതോടെയാണ് വിസി വിശദീകരണം ആവശ്യപ്പെട്ടതും ബാനര്‍ എസ്എഫ്‌ഐക്കാര്‍ മുക്കിയതും.
ദിവസങ്ങള്‍ക്കു മുന്‍പാണ് കോളജിന്‍റെ മുന്‍ഭാഗത്തെ ഗേറ്റിനു മുകളിലായി ബാനര്‍ സ്ഥാപിച്ചത്. ഇത്ര ദിവസമായിട്ടും കോളേജ് അധികൃതര്‍ വിഷയത്തില്‍ ഇടപെട്ടില്ല. തുടര്‍ന്ന് ബാനര്‍ ശ്രദ്ധയില്‍പ്പെട്ട രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ വിസിയെ വിവരം അറിയിച്ചു. ഫോട്ടോകളും കൈമാറി. തുടര്‍ന്നാണ് വിസി രജിസ്ട്രാര്‍ വഴി പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയത്. ഇതറിഞ്ഞ എസ്എഫ്‌ഐക്കാര്‍ ഉടന്‍തന്നെ ബാനര്‍ മുക്കുകയായിരുന്നു.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post