VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സ്‌കൂള്‍ കലോത്സവം കുട്ടികളുടേതാണ്; മേളയുടെ നിറംകെടുത്തുന്ന വിവാദങ്ങളും മത-രാഷ്ട്രീയ താത്പര്യങ്ങളും ഒഴിവാക്കണം: തപസ്യ‍ കലാസാഹിത്യ വേദി

VSK Desk by VSK Desk
9 January, 2023
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ കേരള സ്‌കൂള്‍ കലോത്സവത്തിന്‍റെ നിറംകെടുത്തുന്ന വിധത്തിലുള്ള വിവാദങ്ങളും മത-രാഷ്ട്രീയ താത്പര്യങ്ങളും ഒഴിവാക്കണമെന്ന് തപസ്യ കലാസാഹിത്യ വേദി ആവശ്യപ്പെട്ടു. കോഴിക്കോട്ട് നടന്ന 61-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ടുണ്ടായ ചില നടപടികളും വിവാദങ്ങളും കുട്ടികളുടെ കലാഭിരുചിക്ക് അംഗീകാരവും പ്രോത്സാഹനവും നല്കുക എന്ന മഹത്തായ ലക്ഷ്യത്തില്‍ നിന്നുള്ള വ്യതിചലനമായി വേണം കാണാനെന്ന് തപസ്യ സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടു.  

യക്ഷഗാന മത്സരവേദിയില്‍ ആ കലാരൂപത്തിന്‍റെ ഭാഗമായി അനുഷ്ഠിച്ചുപോരുന്ന അണിയറപൂജ എന്ന ചടങ്ങ് സംഘാടകരില്‍ ചിലര്‍ തടഞ്ഞതും വിളക്ക് അടിച്ചുകെടുത്തിയതും കലോത്സവത്തിന്‍റെ മഹാശോഭയെ കെടുത്തുന്നതായി. കലോത്സവത്തിന് വിളമ്പുന്ന ഭക്ഷണത്തെ ചൊല്ലി ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്ന വിവാദം തികച്ചും അനാവശ്യമാണ്. സസ്യേതര ഭക്ഷണം വിളമ്പുന്നതിന് ആരും എതിരല്ല.

എന്നാല്‍ എല്ലാവര്‍ക്കും പൊതുവായി കഴിക്കാവുന്ന ഭക്ഷണമാണ് കലോത്സവത്തിന് ഒരുക്കേണ്ടതെന്ന കലോത്സവ മാന്വലിലെ നിബന്ധന പ്രകാരമാണ് മാംസ, മത്സ്യ വിഭവങ്ങള്‍ ഇത്രയും കാലം ഒഴിവാക്കിയത്. മതപരവും ജാതീയവുമായ വിദ്വേഷപ്രചാരണത്തിന്‍റെ ഭാഗമായാണ് ചിലര്‍ ഭക്ഷണവിവാദം ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് പറയാതിരിക്കാനാവില്ല. ഇത്തവണ ഉദ്ഘാടന സന്ദര്‍ഭത്തില്‍ അവതരിപ്പിച്ച സ്വാഗതനൃത്തത്തില്‍ ഒരു വേഷത്തെയും ചിലര്‍ വിവാദമാക്കി.  

നൃത്തത്തില്‍ ഭീകരവാദിയായി നിമിഷനേരത്തേക്ക് രംഗത്തുവന്നയാളുടെ വേഷം ഒരു പ്രത്യേക മതവിഭാഗത്തിന്റേതാണെന്നും ഇത് മനഃപൂര്‍വ്വം ചെയ്തതാണെന്നുമായിരുന്നു ഇവരുടെ വാദം. സ്‌കൂള്‍ കലോത്സവം കുട്ടികളുടേതാണ്. അവിടെ മുതിര്‍ന്നവര്‍ പ്രത്യേക അജണ്ടകളുടെ ഭാഗമായി ഉയര്‍ത്തുന്ന ഇത്തരം വിവാദങ്ങള്‍ കേരളത്തിന്റെ അഭിമാനമായ മേളയെയാണ് ബാധിക്കുന്നത്. അതിനാല്‍ ഇത്തരം വിവാദങ്ങളും മത-രാഷ്ട്രീയ ഇടപെടലുകളും ഒഴിവാക്കണമെന്ന് തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Share1
Tweet
SendShareShare

Latest from this Category

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാതരം ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Load More

പുതിയ വാര്‍ത്തകള്‍

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാതരം ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies