VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ചവറയില്‍ എന്‍ഐഎ റെയ്ഡ് സ്ലീപ്പര്‍സെല്‍ അംഗം കസ്റ്റഡിയില്‍

ഹിറ്റ് ലിസ്റ്റും നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി

VSK Desk by VSK Desk
18 January, 2023
in കേരളം
Share
Tweet
SendTelegram

ചവറ: നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ഭാരവാഹിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡില്‍ ലഭിച്ചത് വളരെ നിര്‍ണായകമായ വിവരങ്ങള്‍. ചവറ ബിപിഒ മണ്ണേഴത്ത് തറയില്‍ അലിയാരുകുട്ടിയുടെ മകന്‍ സാദിഖിന്‍റെ(41) വീട്ടിലായിരുന്നു പരിശോധന. എറണാകുളത്തു നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ ആരംഭിച്ച പരിശോധന ഏഴരയോടെയാണ് അവസാനിച്ചത്.

നിരവധി രേഖകള്‍ ഇയാളുടെ വീട്ടില്‍ നിന്നും ലഭിച്ചതോടെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ സാദിഖിനെ കസ്റ്റഡിയില്‍ എടുത്തു. പിഎഫ്‌ഐയുടെ സ്ലീപ്പര്‍സെല്‍ അംഗമായിരുന്നു സാദിഖ് എന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്നത്.
വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മൂന്നു ഡയറികളില്‍ സംഘപരിവാര്‍ സംഘടനകളുടെ ചവറ മണ്ഡലത്തില്‍ ഉള്‍പ്പെട്ട സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് തലത്തിലുള്ള പ്രവര്‍ത്തകരുടെ വിശദ വിവരങ്ങളും വീടുകള്‍ സംബന്ധിച്ച റൂട്ടു മാപ്പുകളും കണ്ടെടുത്തു. ഡയറി കൂടാതെ പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌കുകള്‍, ചില രേഖകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. നേതാക്കളുടെ പേര് അടക്കമുള്ള ഹിറ്റ്‌ലിസ്റ്റും കണ്ടെത്തിയവയിലുണ്ട്.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് എന്‍ഐഎ സംഘം ചവറയില്‍ എത്തിയത്. സംഘത്തോടൊപ്പം രണ്ട് വില്ലേജ് ഓഫീസര്‍മാരും ഉണ്ടായിരുന്നു. മൂന്നു മണിയോടുകൂടി ഇയാളുടെ വീട് വളഞ്ഞ ശേഷം ചവറ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയ ശേഷമാണ് പരിശോധന ആരംഭിച്ചത്.

ചവറ ഓട്ടോസ്റ്റാന്റിലെ ഡ്രൈവറായിരുന്ന ഇയാള്‍ ഇപ്പോള്‍ പെട്ടിവണ്ടിയില്‍ പഴക്കച്ചവടം നടത്തുകയാണ്. എസ്ഡിപിഐ പ്രവര്‍ത്തകനായിട്ടാണ് നാട്ടില്‍ അറിയപ്പെടുന്നത്. വളരെ സൗമ്യമായി പെരുമാറുന്ന ഇയാള്‍ ഭീകര സംഘടനയുടെ സ്ലീപ്പര്‍ സെല്‍ അംഗമായിരുന്നു എന്നത് നാട്ടുകാരെ ഞെട്ടിച്ചു.

സാദിഖിന്‍റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത കറുത്ത തുണികൊണ്ട് മൂടിയ 2020ലെ ഡയറിയില്‍ ജന്മഭൂമിയെ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. മൂന്ന് മുതല്‍ പത്ത് വരെയുള്ള പേജുകളിലായിരുന്നു ഇവ. ജന്മഭൂമി പത്രത്തെ സംബന്ധിച്ച വിശദവിവരങ്ങള്‍, ചില റിപ്പോര്‍ട്ടുകള്‍, വന്ന തീയതികള്‍, ചില പ്രാദേശിക ലേഖകരുടെ  വിവരങ്ങള്‍, വീടുകളിലേക്കുള്ള  വഴികള്‍, അമൃതം മലയാളം പദ്ധതി, നേതാക്കളുടെ ബന്ധുബലം, ആക്രമണമുണ്ടായാല്‍ സഹായിക്കാന്‍ എത്താന്‍ സാധ്യതയുള്ളവര്‍ ആരൊക്കെ, നേതാക്കളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളുടെ ഐഡി, അവയിലെ ഫോളോവേഴ്‌സ് ആരൊക്കെ തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്.

Share2
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies