കായംകുളം :- ഗോ സേവാ പ്രാന്തീയ പ്രശിക്ഷൺ പ്രമുഖും രാഷ്ട്രീയ സ്വയംസേവക സംഘം കായംകുളം മുൻ താലൂക് കാര്യവാഹുമായ ശ്രീവിഢോബാ വാർഡ് കനക ഭവനത്തിൽ പരേതനായ അനന്ത പൈ മകൻ എ. ജയകുമാർ (60) അന്തരിച്ചു.
ദീർഘകാലമായി കേരളാ ക്ഷേത്രസംരക്ഷണ സമിതിയുടെ സംസ്ഥാന ചുമതല വഹിച്ചിരുന്നു. കായംകുളം ഹരിപ്പാട് ചേർന്ന കാർത്തികപ്പള്ളി റവന്യൂ താലൂക്കിന്‍റെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ താലൂക് കാര്യവാഹായിരിക്കുമ്പോൾ അദ്ദേഹം പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്നു.
തപാൽവകുപ്പിലെ ഔദ്യോഗിക ജീവിതവും സംഘടനാ ജീവിതവും നിർവ്വഹിക്കുമ്പോഴും ഗോപരിപാലനത്തിന്‍റെ ഉത്തമ മാതൃകയായിരുന്നു.
ജ്യോതി (തപാൽ വകുപ്പ് ) ഭാര്യയും കനക മഹാലക്ഷ്മി മകളുമാണ്. സംസ്കാരം ഇന്ന് 11.30 ന് ശ്രീ വിഢോബയിൽ .













