ചാരുംമൂട് : ആലപ്പുഴ ചാരുംമൂട്ടിൽ പട്ടികജാതി കുടുംബംത്തിന് നേരെ സി.പി.ഐ.(എം) ചാരുംമുട് ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആക്രമണം….
സിപിഐഎം പാർട്ടി അനുഭാവിയുടെ വീട് അടിച്ചു തകർത്തു.. ഭാര്യയെയും മകനെയും ഉൾപ്പടെ ഉള്ളവർക്ക് മർദ്ദനമേറ്റു ചുനക്കരയിലെ പ്രാദേശികമായി റോഡിന്റെ ശോച്യാവസ്ഥക്കെതിരെ ഫേസ്ബുക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് വീട് കേറി ആക്രമണം.. സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ നിരവധി സിപിഐഎം പ്രവർത്തകരാണ് ആക്രമണം നടത്തിയത്..മർദ്ദനമേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ഇവർ സമ്മതിച്ചില്ല.. സംഭവം കേട്ടറിഞ്ഞു എത്തിയ ബന്ധു അറിയിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകർ ആംബുലൻസുമായി എത്തിയാണ് ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റലിൽ എത്തിച്ചത്..സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു. രാത്രി 12.30നാണ് സംഭവം
DYFi മുൻ നേതാവും, പുരോഗമന കലസാഹിത്യസംഘം നേതാവും ആയ സതീഷ് ബാബു വിന്റെ കുടുംബത്തിന് നേരെ ആണ് രാത്രിയിൽ ആക്രമണം ഉണ്ടായതു.
ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന പട്ടിക ജാതി വിഭാഗം പാർട്ടി പ്രേവർത്തകനെ ആണ് ഏരിയാ സെക്രട്ടറി യുടെ നേതൃത്വത്തിൽ ആക്രമിച്ചത്..സതീഷ് ബാബു സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ആൾ ആണ്.
ഭാര്യ രജനി 2 കൊച്ചു കുട്ടികൾ പ്രായം ആയ അമ്മ എന്നിവർ അടങ്ങുന്ന കുടുംബത്തിന് നേരെ ആണ് ആക്രമണം
Discussion about this post