തിരുവനന്തപുരം: ആർആർആറിലുള്ളത് ഹിന്ദുത്വ അജണ്ടയാണെന്നും ഓസ്‌കറും ഗോൾഡൻ ഗ്ലോബുമൊന്നും മഹത്തായ പുരസ്‌കാരങ്ങളല്ലെന്നും സംവിധായകന്‍ കമല്‍. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കമലിന്‍റെ ഈ പ്രതികരണം. രണ്ടു പുരസ്‌കാരങ്ങൾക്കും പിന്നിൽ കച്ചവട താൽപര്യമാണെന്നും കമൽ കൂട്ടിച്ചേർത്തു.
നിലവാരത്തിന്‍റെയോ മെറിറ്റിന്‍റെയോ അടിസ്ഥാനത്തിൽ ആയിരുന്നെങ്കിൽ ആർആർആർ എന്തുകൊണ്ട് കാൻ ഫിലിം ഫെസ്റ്റിവലിലേക്കോ വെന്നീസ് ചലച്ചിത്രമേളയിലേക്കോ തിരഞ്ഞെടുക്കപ്പെട്ടില്ല- കമല്‍ വിമര്‍ശിക്കുന്നു.
ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെയാണ് ഇന്ത്യയിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച ഒരു സിനിമയുടെ പേരില്‍ ആദ്യമായി ഓസ്‌കർ ഇന്ത്യയില്‍ എത്തിയത്. എന്നാൽ ചിത്രത്തിന് ലഭിച്ച പുരസ്‌കാരങ്ങൾ വലിയ കഴമ്പുള്ളതല്ലെന്ന അഭിപ്രായപ്പെകടനത്തിലൂടെ അവാര്‍ഡിന്‍റെ ആനന്ദത്തെ തകര്‍ക്കുകയായിരുന്നു സംവിധായകൻ കമൽ.
ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഇത് പറഞ്ഞത്. 14 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ മണ്ണിലേക്ക് ഓസ്‌കർ എത്തുന്നത്. എംഎം കീരവാണി സംഗീതം നൽകിയ ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന് ഗാനത്തിനും ദി എലഫെന്‍റ് വിസ്‌പേർസ് എന്ന ഡോക്ക്യുമെന്‍ററിക്കുമണ് പുരസ്‌കാരം ലഭിച്ചത്.
Discussion about this post