കൊടുങ്ങല്ലൂർ : ഭൂ പോഷണ അനവരത ജന അഭിയാന്റെ ആഭിമുഖ്യത്തിൽ ഇന്ന് കൊടുങ്ങല്ലൂർ ഭരണി അന്നദാന മഹായജ്ഞവേദിയിൽ ഭൂമി പൂജ,ഗോപൂജ, ഗോദാനം എന്നിവ നടന്നു. ചന്തപ്പുര നെടിയതളി ക്ഷേത്രം മേൽശാന്തി ഗിരീഷ് ചെമ്പനേഴത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. ഗ്രാമ വികാസ് പ്രാന്ത സംയോജക് പി.ശശീന്ദർ പ്രഭാഷണം നടത്തി. ടി.ജെ.ജെമി ഭൂസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭൻ , മേജർ ജനറൽ ഡോ: പി. വിവേകാനന്ദൻ , ടി.സുന്ദരേശൻ എന്നിവർ നേതൃത്വം നല്കി.
















