ആലപ്പുഴ: കേരളത്തിൽ ബോട്ട് സ്രാങ്ക് ലൈസൻസ് നേടിയ ആദ്യ വനിതയായ സന്ധ്യാ മണിയ്ക്ക് സേവാഭാരതി പെരുമ്പളം ആദരിച്ചു. സന്ധ്യയുടെ ഈ നേട്ടം പ്രധാനമന്ത്രിയുടെ ട്വിറ്റിൽ ഇടം പിടിച്ച് ഇതിനോടകം തന്നെ ലോക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തുള്ള പ്രമുഖർ സന്ധ്യയെ നേരിട്ടും ഫോണിൽ വിളിച്ചും അഭിനന്ദിച്ചു.
സേവാഭാരതിയ്ക്ക് വേണ്ടി ട്രഷറർ രാജേന്ദ്രൻ കണ്ണാട്ട് പൊന്നാടയണിയിച്ചു. സേവാഭാരതി പ്രസിഡന്റ് എ.വി. കൃഷ്ണകുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തന്‍റെ നേട്ടത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റ് തനിക്ക് എന്തെന്നില്ലാത്ത അഭിമാനവും പ്രചോദനവും നൽകിയെന്നും, തന്‍റെ ഈ നേട്ടത്തിൽ പെരുമ്പളം ഗ്രാമം നൽകുന്ന സ്നേഹാദരവിൽ അതിയായ സന്തോഷമുണ്ടെന്നും സന്ധ്യ പറഞ്ഞു.
മിനി അനിൽ, അഖിൽ അശോകൻ, അനിൽകുമാർ, ജയേഷ്, അനൂപ്, മധു, ശ്യാം എന്നിവർ അനുമോദന ചടങ്ങിന് സാന്നിദ്ധ്യം വഹിച്ചു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post