കോഴിക്കോട്: എലത്തൂരിൽ ട്രെയിൻ യാത്രക്കാർക്ക് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് അറിയിച്ചു. ജനറൽ കമ്പാർട്ട്‌മെന്റിൽ നിന്നും റിസർവേഷൻ കമ്പാർട്ട്‌മെന്റിലേക്ക് പ്രവേശിക്കുന്നതിനുളള വഴി അടയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേയിൽ സുരക്ഷയ്ക്കായി കൂടുതൽ ആർപിഎഫ് ജീവനക്കാരെ നിയോഗിക്കും. റെയിൽവേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി ഈ മാസം 18 ന് യോഗം ചേർന്ന് കൂടുതൽ ശുപാർശകൾ സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എലത്തൂർ സംഭവം അട്ടിമറിയാണെന്നാണെന്ന് സംശയിക്കുന്നതെന്നും കൃഷ്ണദാസ് വ്യക്തമാക്കി. കൂടാതെ സംഭവത്തിന്റെ കൃത്യമായ ചിത്രം രണ്ടു മൂന്ന് ദിവസത്തിനകം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പ് വടക്കൻ മലബാറിൽ അട്ടിമറി ശ്രമങ്ങൾ നടന്നു എന്ന സംശയം ഉണ്ടെന്നും പികെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post