കൊച്ചി: ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതി സൃഷ്ടിച്ചിരുന്ന അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റാൻ ഉത്തരവ്. വിദഗ്ധ സമിതി റിപ്പോർട്ടിനെ തുടർന്നാണ് കോടതി ഉത്തരവ്. പറമ്പിക്കുളത്തേയ്ക്കാണ് മാറ്റുന്നത്. ആനയെ മാറ്റുന്ന സമയം ചീഫ് വെറ്റിനറി ഓഫീസർക്ക് മാറ്റാം.
അരിക്കൊമ്പന്‍ ദൗത്യവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. ചിന്നക്കനാലിലുള്ള ആനയെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് പറമ്പിക്കുളത്തേയ്ക്ക് മാറ്റാമെന്നാണ് സമിതി നല്‍കിയ ശിപാര്‍ശ. എന്തുകൊണ്ടാണ് പറമ്പിക്കുളം തെരഞ്ഞെടുത്തതെന്ന് കോടതി സമിതിയോടാരാഞ്ഞു. ആനയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും അവിടെ ലഭിക്കുമെന്ന് സമിതി കോടതിയെ അറിയിച്ചു. ഇവിടെയെത്തിച്ചാല്‍ ആന ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാമെന്നും സമിതി വ്യക്തമാക്കി.
അതേസമയം മദപ്പാടുള്ള ആനയെ പറമ്പിക്കുളം വരെ എങ്ങനെ എത്തിക്കുമെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റിക്കൂടെയെന്നും കോടതി ആരാഞ്ഞിരുന്നു.
Discussion about this post