തിരുവല്ല : ഓതറയിൽ മൂന്നു നാൾ നീണ്ടു നിൽക്കുന്ന വിശാല ഹിന്ദു സംഗമത്തിന് തുടക്കമായി. 18 വർഷത്തെ ഇടവേളക്കു ശേഷം ആരംഭിച്ച സംഗമം മാർഗദർശകമണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. എം.കെ. വിജയകുമാർ അധ്യക്ഷനായിരുന്നു. ഹൃദയ വിദ്യ ഫൗണ്ടേഷൻ അധ്യക്ഷൻ വിദ്യാസാഗർ ഗുരുമൂർത്തി, ഡോ. ബ്രഹ്മചാരി ഭാർഗവറാം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എ.ആർ. ശശിധരൻ, കെ.ജി. മോഹനൻ , രതീഷ് ശർമ്മൻ, പ്രവീൺ ഭാസുരാങ്കൻ എന്നിവർ പ്രസംഗിച്ചു. ശനിയാഴ്ച മാതൃസംഗമം നടക്കും. സ്വാമിനി സംഗമേശാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. സ്വാമിനി നിത്യ ചിന്മയി , സ്വാമിനി ഭവ്യാമൃത പ്രാണ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
ഞായറാഴ്ച രാവിലെ 11 ന് വിദ്യാർത്ഥി സംഗമം ബാലഗോകുലം സംസ്ഥാന ജനറൽ സെക്രട്ടറി രാജമോഹനൻ ജി ഉദ്ഘാടനം ചെയ്യും.വൈകീട്ട് മൂന്നിന് സമാപന സഭ ബ്രഹ്മചാരി സുധീർ ചൈതന്യ ഉദ്ഘാടനം ചെയ്യും. കാ. ഭാ. സുരേന്ദ്രൻ, യുവരാജ് ഗോകുൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.













