കൊട്ടാരക്കര: അധസ്ഥിതരുടെ മോചനം ലക്ഷ്യമിട്ട് പ്രവർത്തിച്ച സന്യാസിവര്യനാണ് സദാനന്ദപുരം അവധൂതാശ്രമം സദാനന്ദ സ്വാമികളെന്നു പ്രശസ്ത ചരിത്രകാരൻ ഡോ എം ജി ശശി ഭൂഷൺ പറഞ്ഞു. സാധുജനക്ഷേത്ര വിപ്ലവവത്തിന്റെ 117 മത് വാർഷികാഘോഷം സദാനന്ദ പുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം. വൈകിട്ട് 4 മണിക്ക് സദാനന്ദപുരം അവധൂതാശ്രമത്തിൽ നടന്ന വാർഷികഘോഷം സദാനന്ദ ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദഭാരതി ദീപ പ്രോജ്വലനം നടത്തി.
സദാനന്ദശ്രമം മുഖ്യ കാര്യദർശി സ്വാമി രാമനന്ദഭാരതി അധ്യക്ഷനായ ചടങ്ങിൽ പൊതു സമ്മേളനം പ്രമുഖ ചരിത്രകാരൻ ഡോ എം ജി ശശിഭൂഷൺ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം ഗണേഷ് മുഖ്യ പ്രഭാഷണം നടത്തി.
ഭാരത ശബ്ദം എഡിറ്റർ കെ ആർ രാധാകൃഷ്ണൻ, ചരിത്ര ഗവേഷകൻ ഡോ സുരേഷ് മാധവ്, ബിജെപി ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാർ, മഹാ കാള ഹസ്തീശ്വരം ക്ഷേത്ര പ്രതിനിധി പാച്ചല്ലൂർ ഗോപകുമാർ, സാധുജന പരിപാലന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ജഗതി, ലഘു ഉദ്യോഗ് ഭാരതി ദേശീയ സഹ സംഘടന സെക്രട്ടറി എൻ കെ വിനോദ്, ഡോ എസ് വിഷ്‌ണു, പി റ്റി ജയചന്ദ്രൻ, വാർഡ് മെമ്പർ രതീഷ് ഇരണൂർ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
Discussion about this post