കരുനാഗപ്പള്ളി: വെള്ളനാതുരുത്ത് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഷഡാധാര പ്രതിഷ്ഠയുടെ പൂജ മാതാ അമൃതാനന്ദമയി ദേവി നിർവഹിച്ചു. രാവിലെ വട്ടച്ചാൽ കൊച്ചുവടക്കൻ കോയിക്കൽ ദേവീക്ഷേത്രത്തിൽ നിന്നാരംഭിച്ച ഷഢാധാര പ്രതിഷ്ഠാ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങളേറ്റു വാങ്ങി ഉച്ചയ്ക്ക് 12 മണിയോടെയാണ് അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. തുടർന്ന് മാതാ അമൃതാനന്ദമയി ദേവി പ്രതിഷ്ഠയുടെ പൂജ നിർവഹിച്ചു.
ശ്രീ സുഗുണാനന്ദ വിലാസം കരയോഗം പ്രസിഡന്റ് കെ. സിദ്ധാർത്ഥൻ, സെക്രട്ടറി ബി.സുമേഷ്, നിർമാണ കമ്മിറ്റി കൺവീനർ എസ്. ഹരികുമാർ, ട്രഷറർ സുനിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൈകീട്ട് 5 ന് അമൃതപുരിയിൽ നിന്ന് വെള്ളനാതുരുത്ത് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലേക്ക് നടന്ന പ്രതിഷ്ഠാ ഘോഷയാത്രയ്ക്ക് ആലപ്പാട് പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകി. ക്ഷേത്രത്തിലെ ഷഢാധാരപ്രതിഷ്ഠ തന്ത്രി താഴമൺമഠം കണ്ഠര് മോഹനരുടെയും എൻ ബിജു ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിലും സ്വാമി തപസ്യാമൃതാനന്ദ പുരിയുടെ സാന്നിധ്യത്തിലും തിങ്കളാഴ്ച രാവിലെ 9.05 ന് നടക്കും.
Discussion about this post