ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ഒരു സംഘം ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിയെ, ഏപ്രിൽ 24 ന് കൊച്ചിയിൽ നേരിൽ കണ്ട്, 2024 ജനുവരി 20-ന് കേരളത്തിലെ കൊല്ലത്ത് നടക്കാനിരിക്കുന്ന ഹരിവരാസനം ശതാബ്ദി ആഘോഷങ്ങളുടെ – “ഗ്ലോബൽ അയ്യപ്പ മഹാസംഗമം” എന്ന സമാപന ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചു.
കൂടാതെ, മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന്റെ അവസാന ദിവസമായ 2024 ജനുവരി 19 വെള്ളിയാഴ്ച പവിത്രമായ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്താൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ശ്രീ. ടി.ബി.ശേഖർ,ദേശീയ ചെയർമാൻ; ശ്രീ. ഈറോഡ് എൻ.രാജൻ, ദേശീയ ജനറൽ സെക്രട്ടറി ; ശ്രീ. എസ്.വിനോദ്കുമാർ, ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി; ബ്രഹ്മശ്രീ അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, കേരള സംസ്ഥാന പ്രസിഡന്റ്; ശ്രീ. എ.പത്മകുമാർ, ആർഎസ്എസ് ക്ഷേത്രീയ സേവാപ്രമുഖ് എന്നിവരാണ് പ്രധാനമന്ത്രിയെ സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നത്.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post