കൊച്ചി: വിശ്വസംവാദ കേന്ദ്രം ഏര്‍പ്പെടുത്തിയ പ്രൊഫ.എം.പി.മന്മഥന്‍ സ്മാരക പുരസ്‌കാരത്തിന് മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ടി.ജെ. ശ്രീജിത്ത് അര്‍ഹനായി. ഒരു പുഴ മരിക്കുന്നു എന്ന പേരില്‍ മുട്ടാര്‍ പുഴയെക്കുറിച്ച് തയാറാക്കിയ ഫീച്ചറിനാണ് പുരസ്‌കാരം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം. രാജശേഖരപണിക്കര്‍, ഡൊമിനിക് ജോസഫ്, എം. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. പതിനായിരം രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
എട്ടിന് രാവിലെ 10.30ന് എറണാകുളം ടിഡി റോഡില്‍ സഹകാര്‍ഭാരതി ഭവനില്‍ സംഘടിപ്പിക്കുന്ന നാരദജയന്തി ആഘോഷത്തില്‍ പുരസ്‌കാരം സമ്മാനിക്കും. സമ്മേളനത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം.വി. ബെന്നിയെ ആദരിക്കും. നവമാധ്യമ കാലത്തെ മാധ്യമപ്രവണതകള്‍ എന്ന വിഷയത്തില്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ സംസാരിക്കും. പ്രൊഫ.എം.പി. മന്മഥന്‍ അനുസ്മരണം മുരളി പാറപ്പുറം നിര്‍വഹിക്കും. വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ എം. രാജശേഖരപണിക്കര്‍ അധ്യക്ഷത വഹിക്കും.
Discussion about this post