കോഴിക്കോട്: മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും (മാഗ്കോം) ഭോപ്പാലിലെ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനുമായി അക്കാദമിക സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. കേസരി ഭവനില്‍ നടന്ന ചടങ്ങില്‍ മഖന്‍ലാല്‍ ചതുര്‍വേദി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.ജി.സുരേഷും മാഗ്കോം ഡയറക്ടര്‍ എ.കെ.അനുരാജും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ചടങ്ങിൽ പ്രൊഫ.കെ.ജി.സുരേഷിനെ കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു ആദരിച്ചു. ഏഷ്യയിലെ പ്രഥമ മാധ്യമ പഠന സര്‍വകലാശാലയാണ് മഖന്‍ലാല്‍ ചതുര്‍വേദി യൂനിവേഴ്സിറ്റി. കേരളത്തില്‍ മഖന്‍ലാല്‍ സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പുവെക്കുന്ന പ്രഥമ മാധ്യമപഠന കേന്ദ്രമാണ് മാഗ്കോം. നേരത്തേ ജെ.എന്‍.യു, എന്‍.ഐ.ടി. കോഴിക്കോട് എന്നീ പ്രമുഖ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുമായും മാഗ്കോം ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
Discussion about this post