പത്തനംതിട്ട: പരുമല ബലിദാനികളെ അപമാനിച്ച സിപിഎം നേതാവ് വൈശാഖന്‍ മാപ്പ് പറയണമെന്ന് എബിവിപി ആവശ്യപ്പെട്ടു. പരുമല പമ്പ കോളേജില്‍ എസ്എഫ്ഐക്കാര്‍ കൊലപ്പെടുത്തിയ എബിവിപി പ്രവര്‍ത്തകരായ അനു പി.എസ്, കിം കരുണാകരന്‍, സുജിത്ത് എന്നിവര്‍ യുവജനോത്സവത്തിനിടെ മദ്യപിച്ചു ആറ്റില്‍ ചാടി എന്ന് മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ സിപിഎം നേതാവ് വൈശാഖന്‍ ആക്ഷേപിച്ചിരുന്നു.
പാർട്ടി രക്തസാക്ഷി ഫണ്ട് വെട്ടിച്ച് ജീവിക്കുന്ന വൈശാഖനും പാർട്ടിക്കും എന്തും പറയാമെന്ന് കരുതരുതെന്നും. മരണ ശേഷം രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലോ ഇന്‍ക്വസ്റ്റിലോ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ മറ്റു അനുബന്ധ രേഖകളിലോ ഒന്നും തന്നെ പറയാത്ത അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് കൊല്ലപ്പെട്ടവരെ സിപിഎം നേതാവ് അധിക്ഷേപിക്കുകയായിരുന്നു. വൈശാഖൻ മാപ്പ് പറയാത്ത പക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എബിവിപി ജില്ലാ പ്രസിഡന്റ് എസ് സുമേഷ് പറഞ്ഞു.
















