VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

VSK Desk by VSK Desk
3 October, 2026
in ഭാരതം
Share
Tweet
SendTelegram

ഭില്‍വാര: ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടി നൂറ് കണക്കിന് വനവാസിധീരര്‍ വീരബലിദാനികളായ മാന്‍ഗഢ് ധാം ദേശീയ സ്മാരകമായി പ്രഖ്യാപിക്കണമെന്ന് അഖിലഭാരതീയ വനവാസി കല്യാണാശ്രമം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 1500ലേറെ വരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന വനവാസി സമൂഹത്തെയാണ് 1913 നവംബര്‍ 17ന് മാന്‍ഗഢ് ്ധാമില്‍ വെള്ളക്കാര്‍ കൂട്ടക്കൊല ചെയ്തത്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ആറ് കൊല്ലം മുമ്പ് നടന്ന ഈ ക്രൂരമായ സംഭവം ചരിത്രത്തില്‍നിന്ന് പോലും ഇല്ലാതാക്കപ്പെടുന്ന രീതിയാണ് സ്വതന്ത്രഭാരതത്തില്‍ വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചതെന്ന് കല്യാണ്‍ ആശ്രമം ദേശീയ പ്രസിഡന്റ് സത്യേന്ദ്ര സിങ് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഭില്‍വാരയില്‍ ചേര്‍ന്ന കേന്ദ്ര എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലെ പ്രമേയം മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഗഡ് മേഖലയിലെ വനവാസി നേതാവ് ഗോവിന്ദ് ഗുരു നയിച്ച ഭഗത് പ്രസ്ഥാനത്തെ തകര്‍ക്കാനവാണ് മാന്‍ഗഢ് ധാം കൂട്ടക്കൊല വെള്ളക്കാര്‍ ആസൂത്രണം ചെയ്തത്. സ്വാതന്ത്ര്യസമരത്തില്‍ വനവാസി സമൂഹത്തിന്റെ സമാനതകളില്ലാത്ത ത്യാഗചരിത്രത്തിലെ ഒരു പ്രധാന അധ്യായമാണിത്.
ഭഗത് പ്രസ്ഥാനം ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ ജനങ്ങളെ സജ്ജരാക്കുകയും ഗോത്രസമൂഹത്തിന്റെ സംസ്‌കാരം, വിശ്വാസം, മൂല്യങ്ങള്‍ എന്നിവയെ ഉണര്‍ത്തുകയും ചെയ്തുവെന്ന് സത്യേന്ദ്രസിങ് പറഞ്ഞു. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഗോത്ര മേഖലകളില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തെ മാന്‍ഗഢ് ധാം കൂട്ടക്കൊല ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കുകയും ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യത്തിന് അനുസൃതമായി അതിന്റെ സംരക്ഷണവും വികസനവും ഉറപ്പാക്കുകയും വേണം.  രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ ഈ ചരിത്രം സ്‌കൂള്‍, കോളജ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം, സത്യേന്ദ്രസിങ് പറഞ്ഞു.
കല്യാണാശ്രമം ദേശീയ വൈസ് പ്രസിഡന്റ് തേചി ഗുബിന്‍, രാജസ്ഥാന്‍ വനവാസി കല്യാണ്‍ പരിഷത്ത് പ്രസിഡന്റ് ഥാവര്‍ചന്ദ് ഡാമോര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Share
Tweet
SendShareShare

Latest from this Category

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

Load More

പുതിയ വാര്‍ത്തകള്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies