കൊട്ടാരക്കര: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന 57-മത് സംസ്ഥാനസമ്മേളനത്തിന് നാളെ മുതല്‍ കൊട്ടാരക്കരയില്‍ തുടക്കമാവും.കഥകളിക്ക് കളിവിളക്ക് തെളിയിച്ച മണ്ണില്‍ 26,27,28 തീയതികളിലായി ആദ്യമായി നടക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27 ന് രാവിലെ 10ന് സൗപര്‍ണ്ണിക ആഡിറ്റോറിയത്തില്‍ നടക്കുന്ന മാതൃശക്തി സംഗമത്തിന് അശ്വതിതിരുനാള്‍ ഗൗരിലഷ്മിഭായ് ദീപം തെളിയിക്കും. ജാര്‍ഖണ്ഡ് ഗവര്‍ണ്ണര്‍ സി.പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മാതൃസമതി സംസ്ഥാന അധ്യക്ഷ കുസുമം രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര വിദേശകാര്യസാംസ്‌കാരികവകൂപ്പ് സഹമന്ത്രി മീനാക്ഷിലേഖി മുഖ്യാതിഥി ആയിരിക്കും. ചലച്ചിത്രതാരം മേനകസുരേഷ്, കൃഷ്ണമണി, സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംഘടനാസെക്രട്ടറി എ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.
വൈകിട്ട് 4 ന് ശോഭയാത്രയും ഭക്തജനസംഗമവും. ശോഭായാത്ര വൈകിട്ട് 4 ന് രവിനഗറില്‍ നിന്നാരംഭിച്ച് ഗണപതിക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന ഭക്തജനസംഗമം മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. വിനായക എസ് അജിത് കുമാര്‍ അദ്ധ്യക്ഷനായിരിക്കും. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. 27 ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധിസമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തസംഘചാലക് അഡ്വ: കെ.കെ.ബല്‍റാം മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹക് എംരാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുക,കേരളത്തിന്റെ പ്രകൃതിസംരക്ഷണവും ,സാംസ്ാകരിക പൈതൃകസംരക്ഷണവും ഉറപ്പാക്കാന്‍ ക്ഷേത്രസങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കേണ്ട പദ്ധതികള്‍, ക്ഷേത്രങ്ങളില്‍ സനാതന ധര്‍മ്മപാഠശാലകള്‍ ആരംഭിക്കുക എന്നിവയാണ് സംസ്ഥാനസമ്മേളനം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങള്‍.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനജനറല്‍സെക്രട്ടറി കെ.എസ്. നാരായണന്‍,സംഘടനാസെക്രട്ടറി ടി.യു.മോഹനന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ തേമ്പ്ര വേണുഗോപാല്‍,ദേവസ്വംസമിതി അംഗം ജി.രാജേന്ദ്രന്‍. മേഖലാപ്രസിഡന്റ് എന്‍. ശശിധരന്‍പിള്ള , സെക്രട്ടറി എന്‍.രാധാകൃഷ്ണപിള്ള എന്നിവര്‍ പങ്കെടുത്തു.
Discussion about this post