തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തിദിനം. അക്കാദമിക് കലണ്ടർ അനുസരിച്ച് ഈ വർഷത്തെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും. അദ്ധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ കണക്കെടുക്കും.
ഏഴാം തീയതിയാണ് ആറാം പ്രവൃത്തി ദിനം. അന്നേ ദിവസം വൈകുന്നേരം അഞ്ച് വരെ മാത്രമായിരിക്കും വിദ്യാലയങ്ങളിൽ നിന്ന് സമ്പൂർണ പോർട്ടലിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുക.
ജൂലൈ മാസത്തിൽ മൂന്ന് ശനിയാഴ്ചകളാണ് പ്രവൃത്തി ദിനമാവുക. ജൂലൈ 1,22,29 തീയതികളിൽ വരുന്ന ശനിയാഴ്ചകളാണ് സ്‌കൂൾ തുറന്ന് പ്രവർത്തിക്കുക. രണ്ട് മാസം നീണ്ട വേനലവധിയ്‌ക്ക് ശേഷം ഇന്നലെയാണ് കേരളത്തിലെ സ്‌കൂളുകൾ തുറന്നത്.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post