പാലക്കാട്: വ്യാജരേഖ കേസിലെ എസ്എഫ്ഐ നേതാവിനെ പോലീസ് സംരക്ഷിക്കുന്നു എന്ന് എബിവിപി സംസ്ഥാന ജോ. സെക്രട്ടറി എൻ.വി അരുൺ. കേസ് അഗളി പോലീസിന് കൈമാറി 12 ദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താനുള്ള എന്ത് ഇടപെടലാണ് പോലീസിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട് മാത്രമല്ല സമാനമായി വിക്ടോറിയ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്ത് പ്രതിചേർക്കപ്പെട്ട എസ്എഫ്ഐ ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ പോലീസിൻ്റെ മൂക്കിൻ താഴെ ജില്ലയിലെ വിവിധ പരിപാടികളിൽ പരസ്യമായി പങ്കെടുക്കുന്നത് കണ്ടിട്ടും അറസ്റ്റ് ചെയ്യാതിരുന്ന സമീപനവും, വിദ്യയുടെ കേസന്വേഷണത്തിലെ മെല്ലെ പോക്കും എസ്എഫ്ഐ നേതാക്കളെ പോലീസ് സംരക്ഷിക്കുന്നു എന്നതിൻ്റെ തെളിവാണ് വ്യക്തമാക്കുന്നത്. കേരളത്തിലെ യുവജനങ്ങളെ ഒന്നടങ്കം വഞ്ചിച്ച് വ്യാജരേഖയുമായി ജോലി സമ്പാദിച്ച എസ്എഫ്ഐക്കാരിയെ പോലീസ് സംരക്ഷിക്കുന്നത് പൊതുസമൂഹത്തിനോടുള്ള വെല്ലുവിളിയാണ്. പ്രസ്തുത വിഷയത്തിൽ അന്വേഷണം ഊർജിതമാക്കി പ്രതിയെ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ എബിവിപി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
Discussion about this post