കണ്ണൂർ: യുവാക്കളാണ് രാജ്യത്തിന്റെ ശക്തിസ്രോതസെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻ.സി.ടി. ശ്രീഹരി. ജൂലൈ 09എബിവിപി സ്ഥാപന ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ എബിവിപി പൂർവ്വ കാല പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ എബിവിപി കണ്ണൂർ ജില്ല പ്രസിഡന്റ് ജിബിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.അശ്വിൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ജോ. സെക്രട്ടറി അഭിനവ് തൂണേരി, അഡ്വക്കേറ്റ്. പി. രത്‌നാകരൻ, ഒ. നിധീഷ്, ഒ.കെ സന്തോഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ അടക്കം നൂറോളം പ്രവർത്തകർ പങ്കെടുത്തു. എബിവിപിയുടെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി രാജ്യത്തെമ്പാടും ഇത്തരത്തിൽ പൂർവ്വ കാല പ്രവർത്തക സംഗമങ്ങൾ നടന്നു വരികയാണ്.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post