ഹൈന്ദവ ആരാധനാ മൂർത്തികളെ ആക്ഷേപിച്ച് കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതു യോഗവും നടന്നു. ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പൂജപ്പുരയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം വിശ്വ ഹിന്ദു പരിഷത്ത് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ ബാബുക്കുട്ടൻ ഉദ്‌ഘാടനം ചെയ്തു. ജനാധിപത്യ മര്യാദ അനുസരിച്ച് എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കേണ്ട നിയമസഭാ സ്പീക്കർ തന്നെ ഹിന്ദു മതവിശ്വാസങ്ങളെ വ്രണപ്പെടുത്തിയതിനാൽ സ്പീക്കർ തൽസ്ഥാനം രാജിവച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ സംഭവത്തോടെ സിപിഎം ജിഹാദി കൂട്ടുകെട്ട് കൂടുതൽ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് തുടർന്ന് സംസാരിച്ച തിരുമല വാർഡ് കൗൺസിലറും ബി ജെ പി തിരു: ജില്ലാ വൈസ് പ്രസിഡൻ്റ ആയ അനിൽ കുമാർ പറഞ്ഞു. ഷംസീർ മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ സമര മാർഗ്ഗങ്ങളും നിയമനടപടികളുമായി എല്ലാ ഹിന്ദു സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകടനവും പ്രതിഷേധ യോഗത്തിലും വാർഡ് കൗൺസിലർമാർ PV മഞ്ജു ,ജയ ലക്ഷമി Ps ,എന്നിവർ നേതൃത്വം നൽകി.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post