കോട്ടയം: ഭരണഘടന വിഭാവനം ചെയ്യുന്ന പൗരസമത്വം യാഥാർത്ഥ്യമാവണമെങ്കിൽ ഏകീകൃത സിവിൽ നിയമം കൂടിയേ തീരൂവെന്ന് ഡോ.ജി ഗോപകുമാർ. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന പഠന ശിബിരത്തിൽ ഏകീകൃത സിവിൽ നിയമത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി നിരവധി വിധി ന്യായങ്ങളിലൂടെ ഏകീകൃത സിവിൽ നിയമം കൊണ്ടുവരുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്. കാലാകാലങ്ങളായി മറ്റു സർക്കാരുകൾ കാണിക്കാത്ത ഇച്ഛാശക്തിയാണ് നരേന്ദ്ര മോദി സർക്കാർ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകീകൃത സിവിൽ നിയമം സാമൂഹ്യ പരിഷ്കരണത്തിന് കാരണമാകുമെന്ന് വിഷയാവതരണം നടത്തിയ മുൻ ഡിജിപി ജേക്കബ് തോമസ് പറഞ്ഞു. പല നിയമങ്ങളിലും നിലവിൽ തുല്യതയില്ല. ലിംഗസമത്വത്തിൻ്റെ പൂർണതക്ക് ഏകീകൃത സിവിൽ നിയമം അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. തുളസി കൃഷ്ണൻ മോഡറേറ്ററായിരുന്നു.
Discussion about this post