ആലപ്പുഴ: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക പരിപാടിയുടെ 66 – മത് എഡിഷന് ഏഴിന് തുടക്കമാകും. വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരായ പ്രവാസി യുവാക്കളും വിദ്യാര്‍ത്ഥികളും ഏഴു മുതല്‍ 13 വരെ കേരളം സന്ദര്‍ശിക്കും.
എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് സന്ദര്‍ശനം നടത്തുക. ഫിജി, ഗയാന, മലേഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, സൗത്ത് ആഫ്രിക്ക, ജമൈക്ക, കെനിയ, മൗറീഷ്യസ്, മ്യാന്മാര്,ന്യൂസിലാന്റ്, സറിനെയിം, ട്രിനിഡാഡ് ആന്റ് ടുബാഗോ, സിംബാംബേ, ബെല്‍ജിയം, ന്യൂസിലാന്റ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുളള അറുപതോളം യുവതീ-യുവാക്കളാണ് കേരളത്തിലെത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍, സംസ്ഥാന സര്‍ക്കാര്‍/നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ എന്നിവര്‍ യാത്രയെ അനുഗമിയ്ക്കും.
കൊച്ചിന് ഷിപ്പ്യാഡ് , വാട്ടര്‍ മെട്രൊ,മുസിരിസ് പ്രദേശങ്ങള്‍, കലാമണ്ഡലം,കുമരകം ബേര്‍ഡ് സാങ്ച്വറി തുടങ്ങിയവയും മറ്റ് സാമൂഹിക രഷ്ട്രീയ പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാ സംഘത്തിനായി ചിന്മയ വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ആലപ്പുഴയില്‍ 12 ന് നടക്കുന്ന നെഹ്റു ട്രോഫി വളളം കളിയും ആസ്വദിച്ച ശേഷം സംഘം 13ന് വൈകിട്ട് കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരികെ ദല്‍ഹിയിലേയ്ക്ക് തിരിക്കും.
Discussion about this post