തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ കൊണ്ടുപോയ അതേ ബുദ്ധിയാണ് ഷംസീറിനു പിന്നിലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. സിപിഎമ്മിന്റെയും ഇടതു സര്‍ക്കാരിന്റെയും ക്ഷേത്ര വിരുദ്ധ നിലപാടിനെതിരെ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് നടത്തിയ ക്ഷേത്രരക്ഷാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആരാധനയുടെ അടിത്തറയായ ഗണപതി ഭഗവാന്‍ കെട്ടുകഥയാണെന്ന് ഭരണഘടനാ പദവിയിലിരുന്ന് ഒരു ഇതര മത വിശ്വാസിയായ ഷംസീര്‍ പറഞ്ഞത് ആകസ്മികമല്ല. സിപിഎം പറയിപ്പിച്ചതാണ്. ഭരണഘടനാ പദവിയിരിക്കുന്ന വ്യക്തി നിഷ്പക്ഷനായിരിക്കണമെന്നും അവര്‍ ചോദിച്ചു.
അവിശ്വാസികളോടും സര്‍ക്കാര്‍ സംവിധാനത്തോടും തങ്ങളുടെ ആരാധനാലയങ്ങളില്‍ നിന്ന് കടക്ക് പുറത്ത് എന്ന് ആജ്ഞാപിക്കാനുള്ള സമര പരമ്പരകളുടെ തുടക്കമാണ് ക്ഷേത്ര രക്ഷാ മാര്‍ച്ച് എന്നും ശശികല ടീച്ചര്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ടി.കെ.ഹംസ രാജി വച്ചപ്പോള്‍ അടുത്ത ചെയര്‍മാന്‍ ആരായിരിക്കണം എന്ന് സമസ്തയുമായി ആലോചിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഹിന്ദു സംഘടനകളോട് ആലോചിക്കുമോ എന്നും ടീച്ചര്‍ ചോദിച്ചു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍.രാജശേഖരന്‍ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ കുഞ്ഞ്, പ്രചാര്‍പ്രമുഖ് ഷാജു വേണുഗോപാല്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, സംഘടനാ സെക്രട്ടറി സി ബാബു, വക്താവ് ഇ.എസ്. ബിജു, വൈസ്പ്രസിഡന്റ് സ്വാമി ദേവചൈതന്യ, വിശ്വഹിന്ദു പരിഷത്ത് സംഭാഗ് സെക്രട്ടറി നേമം ജയകുമാര്‍, വിവിധ ഹൈന്ദവ സംഘടനാ നേതാക്കളായ പുത്തൂര്‍ തുളസി, അമ്പൂരി പ്രഭാകരന്‍, ടി.ജയദേവന്‍, കിളിമാനൂര്‍ സുരേഷ്, അരവിന്ദാക്ഷന്‍നായര്‍, അഡ്വ.മോഹന്‍കുമാര്‍, സന്ദീപ് തമ്പാനൂര്‍, ഗോവര്‍ദ്ധനന്‍ നായര്‍, വി ശശികുമാര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Discussion about this post