തിരുവനന്തപുരം: സരസ്വതി മണ്ഡപം പൂജപ്പുരയിൽ വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറംഗദൾ അഖണ്ഡഭാരത ദർശനം നടത്തി. വിഎച്ച്പിയുടെ ദേശീയ ജോയിന്റ് സെക്രട്ടറി ശ്രീ കെ എൻ വെങ്കിടേശ്വരൻ രാജ്യത്തുടനീളം വിഎച്ച്പി ഇത്തരത്തിലുള്ള പരിപാടികൾ നടത്തുന്നതിനെക്കുറിച്ച് വിവരിക്കുകയും തപസ്യയുടെ പ്രസിഡന്റ് ശ്രീ കെ വി രാജേന്ദ്രൻ അഗണ്ഡ ഭാരത ദർശനം വിശദമായി നൽകുകയും ചെയ്തു. ശ്രീ സി ബാബുക്കുട്ടൻ അധ്യക്ഷത വഹിച്ചു.
Discussion about this post