കോഴിക്കോട്: പി. പരമേശ്വരന്‍ രചിച്ച ‘ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന ഗ്രന്ഥത്തിന്റെ ഒമ്പതാം പതിപ്പിന്റെ പ്രീ പബ്ലിക്കേഷന്‍ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് കേസരി ഭവനിലെ പരമേശ്വരം ഹാളില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ നിര്‍വഹിച്ചു. മുന്‍ ഇന്‍കംടാക്‌സ് ചീഫ് കമ്മിഷണര്‍ പി.എന്‍. ദേവദാസ് ആദ്യ രസീത് ഏറ്റുവാങ്ങി. ഇരുനൂറ്റി അമ്പത് രൂപ വിലയുള്ള പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷന്‍ വില ഇരുനൂറ് രൂപയാണ്. സപ്തംബര്‍ രണ്ട് വരെയാണ് പ്രീ പബ്ലിക്കേഷന്‍ കാലയളവ്. ഭാരതീയ വിചാരകേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷനില്‍ ചേരുന്നതിന് വിശ്വസംവാദ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. ഇ മെയില്‍: [email protected]













