പാലക്കാട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരി രചിച്ച ‘ഗോവയിലെ മതം മാറ്റം – കഥയും വ്യഥയും’ എന്ന പുസ്തകത്തിന്റെ കൊങ്കണി, ഇംഗ്ലീഷ് പരിഭാഷകള്‍ കൊങ്കണി സാഹിത്യ അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ പയ്യന്നൂര്‍ രമേഷ് പൈ പ്രകാശനം ചെയ്തു. കവിയും വിവര്‍ത്തകനുമായ ശരത്ചന്ദ്ര ഷേണായി ആണ് പുസ്തകം കൊങ്കണിയിലേക്ക് വിവര്‍ത്തനം ചെയ്തത്. കെ. വിശ്വനാഥ മല്യയാണ് ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്. രണ്ടു പുസ്തകങ്ങളും ഗോവയിലെ സഞ്ജന പബ്ലിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മായന്നൂരിലെ തണല്‍ ബാലാശ്രമത്തില്‍ നടന്ന ചടങ്ങില്‍ ആര്‍. ഹരി, സഞ്ജയ് പൈ, എസ്. മുരളീധര ഷേണായി , ടി.ആര്‍.സദാനന്ദ ഭട്ട്, രാധികാ ഷേണായി എന്നിവര്‍ സംസാരിച്ചു.
Discussion about this post