കൊട്ടാരക്കര: സനാതനധർമ്മത്തെ ഇല്ലായ്മ ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയ നിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ഇന്നലെ കൊട്ടാരക്കരയിൽ പ്രതിഷേധം സംഘടിപ്പിച്ചു . പ്രതിഷേധത്തിൽ ഉദയനിധി സ്റ്റാലിന്റെ കോലം കത്തിച്ചു. പ്രതിഷേധപരിപാടി വി എച് പി ജില്ലാ സമ്പർക്ക പ്രമുഖ് മൈലം വിജയകുമാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ജില്ലാ സെക്രട്ടറി ജയൻ ഇടയ്ക്കിടം സംഘടനാ സെക്രട്ടറി പ്രേംകുമാർ എന്നിവർ നേതൃത്വം സംസാരിച്ചു.













