കേരളത്തിലെ കാര്‍ഷിക സംസ്കൃതി തിരികെ കൊണ്ടുവരണമെന്ന് ആര്‍എസ്എസ് പ്രാന്തപ്രചാരക് എസ്.സുദര്‍ശന്‍. തിരുവനന്തപുരത്ത് ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിക്കുന്ന കര്‍ഷക അവകാശ പ്രഖ്യാപന റാലിയുടെ സ്വാഗതസംഘ രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ആത്മാവ്ഗ്രാമങ്ങളിലും കൃഷിയിലുമാണന്ന് പറയപ്പെടുന്നു, എന്നാല്‍ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനമുള്ള കൃഷിയെ അവഗണിച്ചത് തിരിച്ചടിയായിരിക്കുന്നു. കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്തിനെതിരെ അണിനിരത്തുന്ന സ്ഥിതിവിശേഷം രാജ്യത്തുണ്ട്. കര്‍ഷകരുടെ ശരിയായ ശബ്ദമായി കിസാന്‍സംഘ് മാറണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഡോ.അനില്‍ വൈദ്യമംഗലം അധ്യക്ഷനായിരുന്നു. മുതിര്‍ന്ന പ്രചാരകന്‍ സി.എച്ച് .രമേശ് , ജനറല്‍ സെക്രട്ടറി ഈ.നാരായണന്‍ കുട്ടി,സംഘടനാ സെക്രട്ടറി മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post