മണത്തണ: അന്തരിച്ച പി.പി.മുകുന്ദൻ വരും തലമുറയ്ക്ക് മാതൃകയാണെന്ന് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് പറഞ്ഞു. മണത്തണയിലെ കൊളങ്ങേരത്ത് തറവാട്ടിലെത്തി അദ്ദേഹം ഭൗതികദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.
എല്ലാവരെയും ഒന്നിച്ചുനിർത്തി സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു. അതിൽ അദ്ദേഹം വിജയിച്ചു.
വസുധൈവ കുടുംബകം എന്നത് നിത്യജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.













