തിരുവനന്തപുരം: ആറ്റുകാല്‍ദേവി ക്ഷേത്ര ഭരണസമിതിയില്‍ ആദ്യമായി വനിതാ പ്രസിഡന്റ്. വി. ശോഭയെ ആണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു ശോഭ. മൂന്ന് വര്‍ഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി. എസ്. വേണുഗോപാല്‍ (ചെയര്‍മാന്‍), കെ. ശരത്കുമാര്‍ (സെക്രട്ടറി), എ. ഗീതകുമാരി (ട്രഷറര്‍), പി.കെ. കൃഷ്ണന്‍നായര്‍ (വൈസ് പ്രസിഡന്റ്), എ.എസ്. അനുമോദ് (ജോ. സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു. ഇന്നലെ ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയുടെ മുമ്പില്‍ പ്രതിജ്ഞയെടുത്ത് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post