കൊട്ടാരക്കര: ശ്രീ നാരായണ ഗുരുദേവ സമാധി ദിനത്തോടനുബന്ധിച്ചു കല്പകവൃക്ഷത്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ച് ശ്രീനാരായണ ഗുരുദേവരൂപം നിർമിച്ചിരിക്കുകയാണ് ചിത്രകാരനും കോട്ടത്തല സ്വദേശിയുമായ സാന്റോ സന്തോഷ്. കൊട്ടാരക്കര താലൂക്ക് യൂണിയനിൽ 714 നമ്പർ മൂഴിക്കോട് ഗുരുമന്ദിരത്തിനു സമീപമാണ് ഇത്തരത്തിൽ കല്പകവൃക്ഷത്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ച് ഗുരുദേവന്റെ രൂപമൊരുക്കിയിരിക്കുന്നത്..കൊതുമ്പ്, പൂക്കുല, തേങ്ങ പീര,ചിരട്ട, കാഞ്ഞിൽ, കുരുത്തോല തുടങ്ങിയ ഉപയോഗിച്ചാണ് സന്തോഷ് ഗുരുദേവ രൂപം ഒരുക്കിയത്. ഗുരേദേവ രൂപം പൂർണ്ണമായതോടെ നിരവധി പേരാണ് ഇത് കാണാൻ എത്തിയത്. ഫോട്ടോ എടുക്കാനും സന്തോഷിനെ അനുമോദിക്കാനുമുള്ള തിരക്കായി മൂഴിക്കോട് ജംഗഷനിൽ പിന്നെ. എസ് എൻ ഡി പി താലൂക്ക് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, മുൻ സെക്രട്ടറി വിശ്വഭരൻ എസ് എൻ ഡി പി ശാഖ പ്രസിഡന്റ് എം എസ് ശ്രീകുമാർ, സെക്രട്ടറി ബി ഷാജിഎന്നിവരുടെ നേതൃത്വത്തിൽ സന്തോഷിനു സ്വീകരണവും നൽകി.
സാന്റോ സന്തോഷ് :
കല്പക വൃക്ഷത്തിന്റെ ഭാഗങ്ങൾ ഒന്ന് പോലും മാറ്റി വയ്ക്കാതെ എല്ലാം മനുഷ്യനും ഉപകാരമുള്ളതാണ്. അതു പോലെയാണ് ശ്രീനാരായണ ഗുരുദേവന്റെ തത്വങ്ങളും ആശയങ്ങളും. അത് കൊണ്ടാണ് ഗുരുദേവന്റെ സമാധിയോട് അനുബന്ധിച്ചു കല്പകവൃക്ഷത്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ച് മാത്രം ഗുരുദേവ രൂപം നിർമിച്ചത്.. ഗുരുദേവന്റെ രൂപം നിർമ്മിക്കാനായി ഒന്നെമുക്കാൽ മിനിറ്റ് മാത്രമാണ് എടുത്തത്. വസ്ത്രത്തിന്റെ നിരത്തിനായി തേങ്ങ പീരയും, കണ്ണിലെ കൃഷ്ണ മണിക്കായി ചിരട്ട കരിച്ചുമൊക്കെ നിരവധി സാധനങ്ങൾ ഒരുക്കിയാണ് രൂപം നിർമിച്ചത്.
Discussion about this post