തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തില്‍ നടക്കുന്ന വിദ്യാരംഭം ചടങ്ങില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിഎസ് സി ഡയറക്ടര്‍ ഡോ.എസ്.ഉണ്ണികൃഷ്ണന്‍, ശ്രീചിത്രതിരുനാള്‍ മെഡിക്കല്‍ സെന്റര്‍ മുന്‍ ഡയറക്ടര്‍ ഡോ.ആശാകിഷോര്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, അധ്യക്ഷന്‍ ഡോ.സി.വി.ജയമണി എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തും.
ഒക്ടോബര്‍ 24 ന് രാവിലെ 8.30 മുതല്‍ 11 വരെ സ്റ്റാച്യു ജിപിഒ ലെയ്‌നിലെ സംസ്‌കൃതിഭവനിലാണ് വിദ്യാരംഭം. വിദ്യാരംഭത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895201496, 8547347412 നമ്പരുകളില്‍ ബന്ധപ്പെടണം.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post