കോഴിക്കോട് :പ്രകൃതിക്കുവേണ്ടി ജീവിച്ച പ്രൊഫ.ടി ശോഭീന്ദ്രൻ (76) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ മുന്‍ ലക്ചററും നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസറുമായിരുന്നു.
മൂന്നാമത് ഇന്ദിരാഗാന്ധി പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് , വനമിത്ര അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുള്ള ഈ പ്രകൃതി ഉപാസകൻ മൂന്നു പതിറ്റാണ്ട് കാലം കോഴിക്കോട് സാമൂതിരിഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായിരുന്നു.
ക്യാമ്പസിനെ ഹരിതാഭമാക്കുന്നതിലും അവിടെ ശില്പങ്ങള്‍ സ്ഥാപിക്കുന്നതിനും മുന്‍കൈയെടുത്തത് മാഷാണ്. 22 ലക്ഷത്തോളം രൂപ മുതല്‍മുടക്കി ക്യാമ്പസ് പ്രതിമകളില്‍ ഏറ്റവും വലുതായ ബോധിച്ചുവട്ടിലെ ബുദ്ധപ്രതിമയും ഉരുളന്‍ കല്ലുകളടുക്കി നിര്‍മ്മിച്ച ചൂണ്ടുവിരലുയര്‍ത്തിയ കൈയുടെ ശില്പവും വായിക്കുന്ന വിദ്യാര്‍ത്ഥിയുടെ ചിന്താശില്പവും ഏറെ പ്രസിദ്ധമാണ്. പെണ്‍കുട്ടിയുടെ ശില്പത്തിന്‍റെ ഉള്‍വശം മ്യൂറല്‍ പെയിന്‍റിംഗ് ഹാളാണ്. ഈ പ്രതിമയുടെ മടിത്തട്ടില്‍ സ്റ്റേജ് തീര്‍ത്താണ് ശോഭിന്ദ്രന്‍ മാഷിന് റിട്ടയര്‍മെന്‍റ് വേളയില്‍ വിദ്യാര്‍ത്ഥികള്‍ ഗുരുസമര്‍പ്പണം നടത്തിയത്.
കര്‍ണ്ണാടക സർക്കാർ സര്‍വീസില്‍ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം.ബംഗളുരു ആര്‍ട്ട്സ് ആന്‍സ് സയന്‍സ് കോളജ് അദ്ധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് ചിത്രദുര്‍ഗ ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് സ്ഥലം മാറ്റം വാങ്ങി.
3 വര്‍ഷത്തിനു ശേഷം ഗുരുവായൂരപ്പന്‍ കോളേജിൽ അധ്യാപകനായി.
അമ്മ അറിയാൻ, ഷട്ടർ, അരക്കിറുക്കൻ, കൂറ് എന്നീ സിനിമകളിൽ അഭിനയിച്ചു.ഗ്രന്ഥം: മോട്ടോർ സൈക്കിൾ ഡയറീസ്
Discussion about this post