തിരുവനന്തപുരം: ജില്ലയിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്തായ നാവായിക്കുളം പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിലവിൽ മുന്നൂറിൽ അധികം രോഗികളാണ് ചികിത്സയ്ക്കായി നിത്യേന എത്തുന്നത്. മഴക്കാലം ആരംഭിച്ചതോടെ പനി ഉൾപ്പെടെയുള്ള അസുഖങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ വലിയ തിരക്കാണ് ഹോസ്പിറ്റലിൽ ഉള്ളത്. ഒന്നിലധികം ഡോക്ടരുടെ സേവനം ആവശ്യമായിരിക്കുന്ന സാഹചര്യത്തിൽ നാവായിക്കുളം PHCയിലെ മെഡിക്കൽ ഓഫീസർ ആറ് മാസത്തെ ലീവിൽ പ്രവേശിച്ചിരിക്കുകയാണ്.
പഞ്ചായത്ത് താല്ക്കാലികമായി നിയമിച്ച ഡോക്ടർ കുട്ടികളുടെ കുത്തിവയ്പ്പ് ഉള്ള ദിവസങ്ങളിൽ സബ് സെൻ്ററുകളിലേയ്ക്ക് പോവുകയും ചെയ്യുന്ന സാഹചര്യം ആണ്. ഇതോടെയാണ് നാവായിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ Op സേവനം ലഭ്യമല്ലാതാകുന്നത്. ഈ ഒരാഴ്ചയ്ക്ക് ഇടയിൽ മൂന്ന് ദിവസമാണ് ഡോക്ടറിൻ്റെ സേവനം ഹോസ്പിറ്റലിൽ ലഭിക്കാത്തത്. ഇതിനെ തുടർന്നാണ് ബി.ജെ.പി നാവായിക്കുളം സൗത്ത്-നോർത്ത് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.
സ്വകാര്യ മാനേജ്മെന്റുകളെ സഹായിക്കാനാണ് നാവായിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തെ തകർക്കാൻ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
ബിജെപി നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി യും പാർലമെൻ്ററി പാർട്ടി ലീഡറും ആയ പൈവേലിക്കോണം ബിജു പ്രതിഷേധം ഉദ്ഘാടനം ചെയ്തു,
നാവായിക്കുളം മണ്ഡലം സെക്രട്ടറി രാജീവ് ഐ ആർ
നാവായിക്കുളം സൗത്ത് ഏരിയ പ്രസിഢൻ്റ് രാജീവ് ചിറ്റായിക്കോട്.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാവായിക്കുളം അശോകൻ. കുമാർ ജി, ജിഷ്ണു എസ് ഗോവിന്ദ്,
ബി.ജെ.പി.നോർത്ത് ഏരിയ പ്രസിഢൻ്റ് പത്മകുമാർ
ജനറൽ സെക്രട്ടറി വിജയൻ പിള്ള
സൗത്ത് ഏരിയ ജനറൽ സെക്രട്ടറി പ്രകാശ് ചിറ്റായിക്കോട്,
ബി.ജെ.പി നേതാക്കളായ
ബാബു പല്ലവി, സണ്ണി പറകുന്ന്, മണികണ്ഠൻ, കൃഷ്ണൻകുട്ടി നായർ, വിജയ സേനൻ. എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി, അടിയന്തിരമായി എല്ലാ ദിവസവും പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുവാൻ വേണ്ട നടപടി സ്വീകരിച്ചില്ല എങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു.
Discussion about this post